ജീവിത ചക്രം
ജീവിതചക്രം
ഉറക്കവുമൂണും മറന്നു
ഉണർവിൽ കണ്ടു കനവുകൾ
മഴ വന്നു വെയിൽ വന്നു
മറക്കാനാവാത്ത ദിനങ്ങളുടെ
മരിക്കാത്തോർമ്മകൾ തൻ
തെളിമയാർന്ന തിരനോട്ടങ്ങൾ
വേഷപ്പകർച്ചകൾ നിറമാർന്ന്
ആടി തീർക്കാനുള്ള ഒരുക്കങ്ങൾ
അസുര വാദ്യങ്ങളുടെ ലയവിന്യാസം
തീരാത്ത യാത്രകളും തീരം തേടുന്ന
തിരകൾക്കപ്പുറം പ്രവാസം
അലയടിക്കുന്ന കടലിനു ദുഃഖം
അഴലുകളുടെ മിഴിമഴകൾ
മൊഴികൾക്ക് മൗനമാർന്ന വാചലത
വർഷങ്ങൾ ഹർഷമില്ലാത്ത
വിരഹത്തിൻ നോവുകൾ
ജനിമൃതികളുടെ ഇടയിലായ്
ജല്പനങ്ങളുടെ നടുവിൽ
ജാള്യത മറച്ചു വീണ്ടും
ജയിക്കാനുള്ള പാച്ചിലിലായ്
ഉടുത്തൊരുങ്ങി നിത്യശാന്തിയോളം
ജീ ആർ കവിയൂർ
12 06 2022
Comments
Post a Comment