ഗസലിൻ ചാരുത

ഗസലിൻ ചാരുത 

നിൻ കണ്ണിൽ 
ഗസലിൻ ചാരുത 
കണ്ടാലാരും ഗാലിബായി തീരുമല്ലോ 

എഴുതാൻ തുനിഞ്ഞപ്പോൾ 
നീയങ്ങു പോയി മറഞ്ഞു 
നീ പറഞ്ഞതൊക്കെ 
ഓർത്തെടുത്തു ഞാനൊരു 

ഗസൽ എഴുതി പാടാനൊരുങ്ങുമ്പോൾ 
നിന്റെ ചുണ്ടുകളിൽ നിന്നും 
കേട്ടവയൊക്കെ എത്ര മധുരിമ നിറഞ്ഞതായിരുന്നു 

വിരഹത്താൽ തടുക്കുന്നു 
വാക്കുകൾ ഉള്ളം നിറയെ ഉണ്ടെങ്കിലും 
അത് പകർത്തി എഴുതി പാടുവാൻ 
എന്നാൽ ആവുന്നില്ലല്ലോ സഖി 

ജീ ആർ കവിയൂർ 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)