കർമ്മഫലം
കർമ്മഫലം..
നോവിന്റെ വഴി ഓർമ്മകളിലൂടെ
നടന്നിതു പിന്നോട്ട് ഒന്നുമെല്ലേ
പോയി പോയ ജീവിത യാത്രകളിൽ
അനുഭവിച്ച ദൈന്യതയാർന്ന ദിനങ്ങൾ
ആഗൃങ്ങളാലും മുദ്രകളാലും
അറിയാത്ത ഭാഷകൾ വിശപ്പിന്റെ അക്ഷരങ്ങളൊക്കെ കഥകളി കാട്ടി
അനുഭവ പാഠങ്ങൾ പഠിപ്പിച്ചു
വേപദുപൂണ്ടു അർത്ഥത്തിനായി
വേഷങ്ങൾ മാറിമാറി കിട്ടിയാടി
വെയിലേറ്റു തളർന്ന ദിനങ്ങളൊക്കെ
വിയർപ്പിനെ മണമുള്ള പണമെണ്ണി
പകുത്തു കൊടുത്ത അർദ്ധ പാതിക്കും മുഴുവനാം മക്കൾക്കുമൊക്കെ
മിഴിനട്ടു നരച്ച മനസ്സുമായി പോയി
പോയ ദിനങ്ങളുടെ നോവറിയാതെ
കർത്താവും കർമിണിയുമറിയാതെ
കേക കാകിളിവൃത്തങ്ങളറിയാതെ
കർമ്മ ഫലങ്ങളുടെ കാരമുള്ളറിഞ്ഞു
കഴിഞ്ഞു ശിഷ്ടജീവിതമക്കെ
നിനക്കായി മാറ്റിവെക്കുന്നു
കണ്ണു നീർപുഷ്പങ്ങളല്ലാതെ
കണ്ണായിന്നു നിനക്കു തരുവാൻ
കണ്ടും കൊണ്ടും മനസ്സിന്റെ
കദങ്ങൾ നിന്നിലർപ്പിക്കുന്നു
കാത്തു കൊള്ളുക നീയെന്നേ
കാലികളെ പരിപാലിക്കുന്നനീ
കാക്കണേ കായാമ്പു വർണ്ണാ കണ്ണാ
ജീ ആർ കവിയൂർ
07.02.2021
Comments
Post a Comment