വഴിക്കണ്ണുമായ്‌ - ഗസൽ

 വഴിക്കണ്ണുമായ്‌ - ഗസൽ 


ഓർമ്മകളുടെ ചിറകുമുറിഞ്ഞു

ഓമലാളേ കാണാതാരിക്കാൻ

കഴിയുന്നില്ല കാലങ്ങളായ്  മനസ്സ്

കനവുകണ്ടു കഴിയുന്നിന്നും


വരുമൊരുനാൾ വരാതിരിക്കില്ല

വിരഹനോവിന്നോരവസാനം

കണ്ണടയുമുൻപ് കണ്ടിരിക്കുമെന്നു

കരളിൻ  നോവിനാൽ കുറിക്കുന്നു


കടിതമിതു നിനക്കായ് മാത്രം പ്രിയതേ

കാണുവാനില്ലേ നിനക്കുമാഗ്രഹങ്ങൾ

കഠിന ഹൃദയല്ലെന്നെനിക്കറിയാമെങ്കിലും

കാത്തിരിക്കുന്നു വഴിക്കണ്ണുമായ്‌ പ്രണയിനി


ജീ ആർ കവിയൂർ 

22 .05 .2021 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)