പോവരുതേ സഖേ - ഗസൽ

 പോവരുതേ സഖേ - ഗസൽ 



ഇന്നിനിയും പോകുവാനിത്ര 

നിർബന്ധം കാട്ടല്ലേ സഖേ 


ഇന്നിനിയും പോകുവാനിത്ര 

നിർബന്ധം കാട്ടല്ലേ സഖേ 


അരികിലിരിക്കുക എന്നരികിൽ 

ശഠിക്കല്ലേയിന്നെങ്കിലും എന്നോട് 

ഏകാന്തതയിൽ പോവുകിൽ 

എനിക്കതു സഹിക്കാനാവില്ല പ്രിയനേ 


വസന്തത്തിൻ ഋതുക്കൾ വന്നു 

മായാ മോഹന ന്യത്തം വെക്കുന്നു 

പൂക്കൾ പുഷ്പിക്കുന്നു കുയിൽ 

പാടിവിളിക്കുന്നു  പ്രണയത്തേ 


കാണേണ്ടേ നിലാവിൻ 

പുഞ്ചിരിയിൽ മയങ്ങി 

വിടരുമല്ലിയാമ്പലുകളുടെ 

നാണയത്തിൽ കുതിർന്ന പ്രേമം 


ഇന്നിനിയും പോകുവാനിത്ര 

നിർബന്ധം കാട്ടല്ലേ സഖേ 

ഇരിക്കുക എന്നരികിലിരിക്കുക 

പറയുക അധര മധുരമൊഴികൾ സഖേ 


ജീ ആർ കവിയൂർ 

15 .05 .2021 



Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)