സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ

സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ 

ജീവിതമേ നിന്നെ ജീവിച്ചു തീർക്കുന്ന കാര്യത്തിനു ഒരു ഖേദമില്ല

വിഷം ഞാൻ സ്വയം പാനം ചെയ്തതാണ്
ഒരു ഖേദവുമില്ല 

ഞാൻ കുറ്റവാളികളെ കുറ്റവാളിയെന്നു ലോകത്തോട് പറഞ്ഞിട്ടില്ല ഒരിക്കലും

ഈയൊരു കുറ്റം മാത്രമേ ചെയ്തുള്ളൂ ഒരു ഖേദവുമില്ല 

എന്റെ ഭാഗ്യത്തിൽ എഴുതിയിരിക്കുന്നത് 
അതേ മുള്ളുകൾ കൊണ്ടായിരുന്നു
ഹൃദയത്തിലെ മുറിവുകൾ തുന്നിയിട്ടുണ്ട്
ഒരു ഖേദവും തോന്നിയിട്ടില്ല

ഇപ്പോഴിതാ വിഴുന്നൊരുമിച്ചു കല്ലും
ചില്ലു മഴകളെന്നു ഫക്കീർ 
ഇതാ ശവകച്ചയണിഞ്ഞിട്ടും ഒരു ഖേദവുമില്ല

രചന സുദർശൻ ഫക്കീർ
പരിഭാഷ ജീ ആർ കവിയൂർ
19 02 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)