ചാരമാകുമെന്നുമുൻ വിധി

ചാരമാകുമെന്നുമുൻ വിധി

കിരണങ്ങളുടെ ആവരണം ദിവാകരൻ തുള്ളികളുടെ ഭണ്ഡാരം സാഗരം 
കൈയ്യൊഴിഞ്ഞ് നിതൃം സമ്പത്ത് സ്വന്തം 
ഒരിക്കലും കാട്ടിയില്ല അരുണൻ ഗർവം

അഭിമാനിയായി മാറിയില്ല ഭാസ്ക്കരൻ 
നോക്കുക ആകാശത്തിൻ വിലയേറിയ സ്വത്ത് സൂര്യനും ചന്ദ്രനും അസംഖ്യം താരകങ്ങളും 
ഈ ഭൂമി സമസ്തമായി സംസാരത്തിൻെറ നിറകുടം 

അതിന്റെ നെഞ്ചിൽ നിൽക്കുന്നു 
എല്ലാ ജീവജാലങ്ങളും ദയയാൽ
ശ്വാശ്വതമായി മരുവുമ്പോൾ 
ആരുമേ ഗർവം കാട്ടിയില്ല 

പിന്നെന്തിന് മാനവൻ 
അഭിമാനിയായി നടിക്കുന്നു
 ഇതെല്ലാം നശ്വരമെന്ന
 സത്യമറിയുന്നില്ല 
ആകാംക്ഷയാകും ചിറകിലേറി 
പറക്കുന്നു ദൂരെ എവിടേക്കോ 

സന്തോഷം വളരെ ദുർബലം 
ഒരിക്കലും കിട്ടാറില്ലല്ലോ 
എന്താണ് നിന്റെത് നിന്നിൽ 
നീ വൃഥാ നിന്റെതെന്നും 
എന്നുടെയെന്നു അലയുന്നു 

മനസ്സിലാക്കുക രവിയോട് 
എല്ലാവരാലും ശ്രേഷ്ഠനായി 
ഇല്ല അൽപവും അഹംഭാവം 
സ്വയം എരിയുന്നു എരിഞ്ഞു തീരുന്നു
മറ്റുള്ളവർക്കായ് പ്രകാശമായി 

സാഗരത്തേക്കാൾ 
ആഴമേറിയതെന്ത്
ഉണ്ട് കരുത്ത്  ഒരായിരം 
പ്രളയത്തിൽ ശക്തി 
എന്നിട്ടും മൗനിയായി 
കഴിയുന്നു തന്റെ സീമകളിൽ 

നീല നീലാകാശമതാ നിരന്തരം
തലകുനിച്ചു നിൽക്കുന്നു
ധരയെ നോക്കിക്കൊണ്ട് 
സൂര്യനോ അതോ ചെറിയ നക്ഷത്രമോ എല്ലാവർക്കുമുണ്ട് കൃത്യമായി സ്ഥാനം  

ധൈര്യം സംഭരിക്കുക ധരയിൽനിന്നും 
യുഗങ്ങളായി ഭാരം ചുമക്കുന്നു എല്ലാവരുടെയും 
നീ കാരണം കൃപ ഉണ്ടാവുന്നല്ലോ നിത്യവും നിന്നെ പരിപാലിക്കുന്നുണ്ടല്ലോ 

അല്ലയോ മാനവാ എന്തെങ്കിലും സ്വയം അറിഞ്ഞ് ചെയ്യണമെന്നുണ്ടെങ്കിൽ 
അല്പം മനുഷ്യത്വം കാട്ടുക 
മറ്റുള്ളവരുടെ ജീവിതത്തിനായി ഉപകാരം ചെയ്യുക
അഹമൊഴിയുക സ്വയം ഉരുകുക
എന്നാലായിത്തീരും സ്വർണം 

ജീ ആർ കവിയൂർ 
26 02 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)