പുലരിയുടെ ചിരിയും, രാത്രിയുടെ അകൽച്ചയും (ഗസല്‍)
പുലരിയുടെ ചിരിയും,
രാത്രിയുടെ അകൽച്ചയും
(ഗസല്‍)
രാത്രി അകന്നു പോയി വീട്ടിലെ സ്നേഹ വെളിച്ചം,
പുലരി ചിരിച്ചു, പിന്നെയും ആങ്കണത്തിൽ സ്നേഹ വെളിച്ചം.
മൗനത്തില്‍ കഴിഞ്ഞ രാത്രി പോയതാണ്,
പക്ഷേ കണ്ണുകളില്‍ പ്രതീക്ഷയുടെ നിഴല്‍ സ്നേഹ വെളിച്ചം.
ചില വാക്കുകള്‍ കടുത്തതും, ചില പരാതികള്‍ പൂർണ്ണമല്ലാതേ,
പുലരിയുടെ വരവോടെ ഹൃദയത്തിൽ ശാന്തി സ്നേഹ വെളിച്ചം.
കേടുപാടുകളുടെ തിരക്കിലായിരുന്നു, ഹൃദയം സങ്കടത്തിലായി,
നിന്റെ പുഞ്ചിരിയില്‍ വീണ്ടും കിട്ടി ആ പുത്തൻ സ്‌നേഹം, സ്നേഹ വെളിച്ചം.
ചെറിയ കാര്യങ്ങളില്‍ ദൂരം വർദ്ധിച്ചപ്പോള്‍
ഒരു സ്‌നേഹനിഴല്‍ കൊണ്ട് ജീവിതത്തിനു പുതിയ സ്നേഹ വെളിച്ചം.
രാത്രിയുടെ ഏകാന്തതയിൽ ഹൃദയത്തിനു ഭാരമായി,
സ്നേഹത്തോടെ പറഞ്ഞു, ഹൃദയത്തിന് ആശ്വാസ വെളിച്ചം
ജീ ആർ പഠിച്ചു ബന്ധങ്ങളുടെ സത്യം,
ഗസല്‍ തീർത്ത ആ പ്രണയത്തിൻ്റെ വെളിച്ചം.
ജീ ആർ കവിയൂർ
09 03 2026
( കാനഡ , ടൊറൻ്റോ)
Comments
Post a Comment