നീയെന്ന പ്രണയാക്ഷരങ്ങൾ
നീയെന്ന പ്രണയാക്ഷരങ്ങൾ
ഓർക്കുന്നിന്നും രാപകലില്ലാതെ
മിഴി നീർ തുടച്ചിരുന്നു നിനക്കായ്
മറക്കാനാവുന്നില്ലാ മധുരനോവുകൾ
ഇന്നുമോർക്കുന്നു ഇന്നും നിനക്കായ്
ആഗ്രഹങ്ങളുടെ നിറങ്ങൾ പെയ്തിരുന്നു
ആരുമറിയാതെ കൊണ്ട് നടന്നിരുന്നു
അണയാത്ത സ്വപ്നങ്ങൾ പങ്ക് വെക്കാൻ
അന്നുമിന്നും കൊതിയെറും ഹൃദയം നിനക്കായ്
സ്നേഹമെന്ന അണയാത്ത വികാരവുമായ് അലഞ്ഞിരുന്നു
ഒരുനോട്ടത്തിൻ്റെകിരണത്തിനായി
കാണാനായി കാത്തിരുന്നു നിനക്കായ്
പലവുരു കണ്ണുകൾ തമ്മിലിടഞ്ഞിരുന്നു
പരസ്പരം പറയാനാവാതെ ഉള്ളിലൊതുക്കിയിരുന്ന സത്യം
ഇന്നും വിരൽ കടിച്ചു ഓർക്കുന്നു നിനക്കായ്
എല്ലാവരുടെയും ആഗ്രഹത്തിന് വിരുദ്ധമായി, മറ്റുള്ളവരുടെ നോട്ടം ഒഴിവാക്കിക്കൊണ്ടു നടുന്നു എന്നും
ഓർമ്മത്താളിൽ സൂക്ഷിച്ചു നിനക്കായ്
നിന്നെ ഒറ്റയ്ക്ക് കണ്ടപ്പോഴെല്ലാം, ലളിതമായ വാക്കുകളിലൂടെ എൻ
വികാരങ്ങൾ അറിയിക്കാൻ ആഗ്രഹിച്ചു എങ്കിലുമിന്നും ഓർക്കുന്നു നിനക്കായ്
രഹസ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും ആ കൂട്ടുകെട്ട് ഇപ്പോഴും മനസ്സിലുണ്ട് .
ഇനിയങ്ങ് ശ്വാസം ഉയർന്നു താഴും വരെ
അവസാനകാലം വരെ ജീവിക്കു നിനക്കായ്
ഈ പ്രണയാക്ഷരങ്ങളാൽ മായാതെ മനസ്സിൽ മെഴുകുപുരട്ടി നിനക്കായ്
“ജീ ആർ” ഇന്നും ക്ഷതമില്ലാതെ താളത്തിൽ പാടുന്നു നിനക്കായ്
ജീ ആർ കവിയൂർ
12 03 2026
(കാനഡ ,ടൊറൻ്റോ)
Comments
Post a Comment