സുഗന്ധപൂരിതമാകുന്നു (ഗസൽ)

 സുഗന്ധപൂരിതമാകുന്നു (ഗസൽ)






നിൻ ഓർമ്മകൾ പൂച്ചെണ്ടുകളിൽ എന്നും സുഗന്ധപൂരിതമാകുന്നു,  
എൻ ഓരോ ഗസലിലും നിൻ ശ്വാസം സുഗന്ധപൂരിതമാകുന്നു.  

നിൻ സ്മൃതികളാൽ എൻ ഹൃദയമിന്ന് നിറഞ്ഞു തുളുമ്പുന്നു,  
ഏകാന്തയാമങ്ങൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു.  

നിൻ നാമം മാത്രമെൻ മൗനത്തിൽ സദാ മന്ത്രിക്കുന്നു,  
മനസ്സിലെ ഓരോ മൊഴിയും നിന്നാൽ സുഗന്ധപൂരിതമാകുന്നു.  

പൂങ്കാവനത്തിൽ നിൻ പ്രഭ മാത്രം വിരിയുന്നു,  
ഓരോ ദളവും നിൻ ചന്തത്താൽ സുഗന്ധപൂരിതമാകുന്നു.  

ഞാൻ നിൻ പ്രണയത്തിൻ ഭ്രാന്തമായൊരടിമ മാത്രം,  
നിൻ ഉള്ളിൽ എൻ അനുരാഗവും സുഗന്ധപൂരിതമാകുന്നു.  

നീയെൻ മുന്നിൽ വന്നു നിൽക്കുന്ന വേളയിൽ,  
ആത്മാവിൻ ഓരോ നിശ്വാസവും സുഗന്ധപൂരിതമാകുന്നു.  

നീയില്ലാതെ ഈ ലോകം ശൂന്യമായ് തോന്നിടുന്നു,  
നിൻ സാന്നിധ്യത്താൽ വഴികൾ എന്നും സുഗന്ധപൂരിതമാകുന്നു.  

'ജിആർ' തൻ ലോകം നിൻ പരിമളത്താൽ നിറയുന്നു,  
എൻ ഹൃദയമിടിപ്പുകൾ പോലും നിന്നാൽ സുഗന്ധപൂരിതമാകുന്നു.

ജീ ആർ കവിയൂർ 
24-03-2026
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)