സൂക്ഷിച്ചു നീ സംസാരിക്കൂ (ഗസൽ)

 സൂക്ഷിച്ചു നീ സംസാരിക്കൂ (ഗസൽ)

മഞ്ഞുറഞ്ഞൊരു കാലമിവിടെ, നിന്നു നീ സംസാരിക്കൂ
നെഞ്ചുരുകും നേർത്ത നൂലിൻ, നോവു കണ്ടു സംസാരിക്കൂ

മിഴിയിലീ പുകമറയെന്തേ, നോക്കി നീ സംസാരിക്കൂ
തകർന്ന കിനാവിൻ തേങ്ങലറിയാൻ, അറിഞ്ഞു നീ സംസാരിക്കൂ

വാക്കിലൊളിച്ചൊരു കനൽ കാണാൻ, പഴുത്തു നീ സംസാരിക്കൂ
ചുണ്ടിലെ നേർത്തൊരാ ചിരിയിൽ, തങ്ങി നീ സംസാരിക്കൂ

ബന്ധങ്ങൾ തൻ ചില്ലുനൂൽ, മുറുകെ പിടിച്ചു സംസാരിക്കൂ
തകർന്നാലൊരിക്കലും ഒട്ടില്ലെന്നറിയാൻ, പേടിച്ചു നീ സംസാരിക്കൂ

പ്രിയേ നിൻ ഓർമ്മകൾ ഉണരാൻ, ചൂടു പകർന്നു സംസാരിക്കൂ
വിചിത്രമീ ലോകഗതിയിൽ, മാറി നീ സംസാരിക്കൂ

സത്യത്തെ സ്നേഹത്താൽ പൊതിഞ്ഞ്, അലിഞ്ഞു നീ സംസാരിക്കൂ
മഞ്ഞുറഞ്ഞൊരു കാലമിവിടെ, ചേർന്നു നീ സംസാരിക്കൂ

'ജി ആർ' തൻ ഹൃദയം കണ്ണാടി, സൂക്ഷിച്ചു നീ സംസാരിക്കൂ
മൗനത്തിൻ അർത്ഥം തേടി, അറിഞ്ഞു നീ സംസാരിക്കൂ

ജി ആർ കവിയൂർ
26-02-2026
(കാനഡ,ടൊറന്റോ)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)