കള്ളക്കഥകൾ മെനയില്ല (ഗസൽ)

കള്ളക്കഥകൾ മെനയില്ല (ഗസൽ)
വിധി നമ്മളെ അകറ്റിയാലും പഴിചാരില്ല
പിരിയുന്ന നേരത്തും കുറ്റങ്ങൾ പറയില്ല

മനസ്സിൽ വിരിഞ്ഞൊരു സ്നേഹപ്പൂവിനെ
കാലം കൊഴിഞ്ഞാലും മറന്നുപോകില്ല

ഒരുമിച്ചു കണ്ടൊരു സ്വപ്നം തകർന്നാലും
ഒരാളുടെ മേൽ മറ്റൊരാൾ പഴിചാരില്ല

അകലങ്ങൾ ജീവിതവഴിയിൽ വന്നാലും
അനുരാഗത്തിൻ ഓർമ്മകൾ മായിച്ചുകളയില്ല

മൗനത്തിൽ ഒളിപ്പിച്ച വേദനകളെല്ലാം
മറ്റൊരാളുടെ മുന്നിൽ കഥയാക്കില്ല

ജീ ആർ, അവസാന ശ്വാസം നിലച്ചാലും
അന്യരായാലും സ്നേഹം മറന്നുപോകില്ല

ജീ ആർ കവിയൂർ 
09 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

നിന്റെ സ്മിതം പോലെ ( ഗസൽ)

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

അനുഭൂതി (ഗസൽ)