ഏകാന്തതയുടെ വീട്( ഗസൽ)
ഏകാന്തതയുടെ വീട്
( ഗസൽ)
മനസ്സിൽ മോഹങ്ങളും സ്വപ്നങ്ങളും കുറവാണ്
ഈ വീട്ടിൽ വിരുന്നെത്തും അതിഥികളും കുറവാണ്
പറയാൻ കഥകളേറെ, കേൾക്കാനാളില്ല
സ്നേഹം പങ്കിടാൻ കൂട്ടുകാരും കുറവാണ്
കടപ്പാടുകളില്ലാതെ ജീവിക്കാനാകുന്നു
നമ്മെ തേടിയെത്തും സഹായങ്ങളും കുറവാണ്
പൊന്നും പണവും കാക്കാൻ കാവൽ വേണ്ടിവരില്ല
ഈ വീട്ടിൽ കള്ളന്മാർക്കു താൽപര്യങ്ങളും കുറവാണ്
പോരാടാൻ ആയിരം വഴികൾ മുന്നിലുണ്ടല്ലോ
സ്നേഹിച്ചു ജീവിക്കാൻ അവസരങ്ങളും കുറവാണ്
ജീ ആറിന്റെ മനസ്സിൽ കുറഞ്ഞു മോഹങ്ങൾ
ജീവിതം പകരുന്ന ആശ്വാസങ്ങൾ കുറവാണ്
ജീ ആർ കവിയൂർ
08 11 2026
( തിരുവല്ല, കവിയൂർ)
Comments
Post a Comment