കരയാതെ മനസ്സേ (ഗസൽ)
കരയാതെ മനസ്സേ (ഗസൽ)
കരയാതെ മനസ്സേ, കരയാതെ,
കണ്ണുനീരിൽ കുതിർന്നലിയാതെ.
മറവിയുടെ മൂടുപടം ചാർത്തിയാലും,
മുറിവിന്റെ ഓർമ്മകൾ മായാതെ.
നിറയുന്ന രാവിന്റെ നിശ്ശബ്ദതയിൽ,
നിലാവിന്റെ നൊമ്പരം തീരാതെ.
പിരിയുന്ന വഴിയിൽ തിരിഞ്ഞു നോക്കുമ്പോൾ,
പഴയൊരു സ്നേഹവും പറയാതെ.
ചിരിയുടെ പിന്നിലെ തേങ്ങലറിഞ്ഞും,
ചിലരൊക്കെ അരികിൽ അണയാതെ.
ജീ ആർ പാടുന്നു മൗനരാഗം,
ജീവിതം തീർത്തൊരു ഗസൽ മായാതെ.
ജീ ആർ കവിയൂർ
27 10 2026
( തിരുവല്ല, കവിയൂർ)
Comments
Post a Comment