ദുഃഖങ്ങളെ പൂക്കളായ് ചേർക്കാം(ഗസൽ)

ദുഃഖങ്ങളെ പൂക്കളായ് ചേർക്കാം
(ഗസൽ)
ദുഃഖങ്ങളെ പൂക്കളായ് ചേർക്കാം
കണ്ണുനീരിൽ സ്നേഹനിലാവായ് ചേർക്കാം

തകർന്നുപോയ സ്വപ്നങ്ങളെയെല്ലാം
പുതിയ പ്രതീക്ഷപ്പൂവായ് ചേർക്കാം

വഴികളിൽ കൊടുങ്കാറ്റുയർന്നാലും
മനസ്സിൽ ധൈര്യക്കനലായ് ചേർക്കാം

നൊമ്പരങ്ങൾ ഹൃദയത്തെ തൊടുമ്പോൾ
മധുരമാം ഈണസ്വരമായ് ചേർക്കാം

പിണങ്ങിപ്പോയ പ്രിയരെയെല്ലാം
പുഞ്ചിരിതൻ പൂമഴയായ് ചേർക്കാം

ജി ആർ, ജീവിതമെന്ന ഗസലിൽ
ഓരോ വേദനയും ചിരിയായ് ചേർക്കാം

രചന: ജീ ആർ കവിയൂർ
31 10 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

നിന്റെ സ്മിതം പോലെ ( ഗസൽ)

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

അനുഭൂതി (ഗസൽ)