ഒരു നീലനിലാവിൻ നിഴലിൽ (ഗസൽ)

ഒരു നീലനിലാവിൻ നിഴലിൽ (ഗസൽ)
ഒരു നീലനിലാവിൻ നിഴലിൽ കണ്ടു, നാണപ്പൂ വിരിയും മിഴികളിൽ കണ്ടു.

മണൽവഴി നീളും മൗനത്തിൻ തുടിപ്പ്, മറന്നുപോയൊരു സ്വപ്നം തണുപ്പിൽ കണ്ടു.

പറയാതെ പോയൊരു പ്രണയമറിഞ്ഞു, പറയാനാവാത്ത മൗനത്തിൽ കണ്ടു.

കണ്ണീരിൽ കുതിർന്നൊരു ജന്മത്തിൻ നൊമ്പരം, കാലങ്ങൾ മായ്ച്ചൊരു ഓർമ്മയിൽ കണ്ടു.

നീ നൽകിയ വേദനയിലും നിന്നിൽ അലിഞ്ഞു, നീ അകന്നുപോയിട്ടും അരികിൽ കണ്ടു.

ജീ ആർ തേടിയ പ്രണയത്തിൻ തീരം കണ്ടു, നീ വരാത്ത വഴിയിൽ കാത്തിരിപ്പു കണ്ടു.

ജീ ആർ കവിയൂർ 
27 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

നിന്റെ സ്മിതം പോലെ ( ഗസൽ)

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

അനുഭൂതി (ഗസൽ)