നീ വരാത്ത രാവുകളിൽ ( ഗസൽ )

നീ വരാത്ത രാവുകളിൽ ( ഗസൽ )
കാതിൽ മന്ത്രിച്ച യാമങ്ങളിൽ
കണ്ണീർ പൊഴിയും രാവുകളിൽ
നിൻ ഓർമ്മതൻ നോവുമാറാൻ
ഞാൻ തേടിയതെൻ സ്വപ്നങ്ങളിൽ നീ

കാറ്റിൻ കൈയിലെ സാന്ത്വനമായി
തീരത്തണയും തിരകളിൽ നീ
നാം പാടിയ പാട്ടിൻ ഈണമായി
മൗനം നിറയും നിമിഷങ്ങളിൽ നീ

കാലം മറന്നൊരു മോഹമായി
കണ്ണീർ നനഞ്ഞൊരു യാമമായി നീ
നീ അരികിൽ വരാത്ത തീരങ്ങളിൽ
പ്രാണൻ തളർന്നൊരു ശോകമായി നീ

ദൂരമിതെൻ മോഹമായ് മാറുമ്പോൾ
നിശ്ശബ്ദ രാവിൻ നിലാവായി നീ
മറവിയിൽ മായാത്ത ഓർമ്മപോലെ
നാം ഒന്നായ നാളുകളുടെ ഓർമ്മയായി നീ

ജീ ആർ പാടിയ ഈ ഗസലിലും
മാഞ്ഞുപോകാത്തൊരു സ്വപ്നമായി നീ
വിരഹത്തിൻ ഓരോ വരിയിലും
മായാത്തൊരു പ്രണയമായി നീ

ജീ ആർ കവിയൂർ 
01 09 2026
(തിരുവല്ല, കവിയൂർ)
.

Comments

Popular posts from this blog

നിന്റെ സ്മിതം പോലെ ( ഗസൽ)

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

അനുഭൂതി (ഗസൽ)