പതിയെപ്പതിയെ (ഗസൽ)
പതിയെപ്പതിയെ (ഗസൽ)
മാഞ്ഞുപോകുന്നു സ്വപ്നങ്ങൾ പതിയെപ്പതിയെ,
കഴിഞ്ഞുപോകുന്നു ജീവിതം പതിയെപ്പതിയെ.
പുലരിയിൽ തിരക്കിന്റെ പാതയിലോടുമ്പോൾ,
സന്ധ്യയിൽ തളരുന്നു കാലുകൾ പതിയെപ്പതിയെ.
ഒരിക്കൽ ഹൃദയത്തിൽ പൂത്തിരുന്ന സൗഹൃദം,
വാക്കുകൾ കുറയുന്നു ബന്ധങ്ങൾ പതിയെപ്പതിയെ.
അമ്മയുടെ ശബ്ദത്തിൽ വാർദ്ധക്യം കേൾക്കുമ്പോൾ,
അച്ഛന്റെ മൗനവും പറയുന്നു കഥകൾ പതിയെപ്പതിയെ.
ലോകത്തെ നേടുവാൻ ഓടിയ ജീവിതമൊടുവിൽ,
തന്നെത്തന്നെ തേടുന്നു ജീ ആർ പതിയെപ്പതിയെ.
ജീ ആർ കവിയൂർ
20 08 2026
(തിരുവല്ല, കവിയൂർ)
Comments
Post a Comment