കൃത്രിമത്വവും കപടതയും (ഗസൽ)ജി.ആർ. കവിയൂർ (GR Kaviyoor)

കൃത്രിമത്വവും കപടതയും (ഗസൽ)
ജി.ആർ. കവിയൂർ (GR Kaviyoor)



ज़ुबां पे अमन है, पर दिल में नफ़रत का साया है,
कौवे ने मोर के पंखों का रूप सजाया है।

വാക്കിൽ മതേതരത്വം, ഉള്ളിൽ കറുപ്പിൻ്റെ വേഷമാണ്,
പീലി ചൂടും കാക്ക തൻ കപട വിലാസമാണ്.

दौलत बहा कर उसने ये मसीहा का नाम कमाया है,
सच को छुपाने के लिए भेड़ की खाल में भेड़िया आया है।

പണം വാരിയെറിഞ്ഞു ചുളുവിൽ വാങ്ങിയ പൊങ്ങച്ച നാട്യമാണ്,
സത്യം മറയ്ക്കാൻ തീർത്തൊരു ആട്ടിൻതോലണിഞ്ഞ ചെന്നായുടെ കപടമാണ്.

महफ़िल सजाता है वो हरसू अमन की बातें कर,
अंदर मगर उस शख़्स ने मज़हब को छुपाया है।

വേദികൾ തീർത്തു മതേതരത്വം പ്രസംഗിക്കും നേരം,
ഉള്ളിൽ മതത്തിൻ്റെ കറുത്ത വംശീയ രൂപമാണ്.

महफ़िल में जो मारता है पत्थर पीठ पीछे सदा,
ख़त में उसी ने भाई कह के गले लगाया है।

കൂട്ടത്തിൽ വന്ന് ഒളിയമ്പെയ്തു ചിരിക്കും മനുഷ്യൻ,
നേരിൽ വന്ന് പുകഴ്ത്തിപ്പാടും കപട ഭാവമാണ്.

मेरी कला को वो कागज़ का फूल कहता है मगर,
उसने तो ख़ुद को ही एक बुत बनाया है।

കൃത്രിമമെന്നു പറഞ്ഞ് എൻ കലയെ അളക്കാൻ വരും,
നിർജ്ജീവമായൊരു കല്ലിൻ്റെ ഉള്ളുള്ള കോലമാണ്.

दूसरों से नफ़रत कर के वो समझता है जीत अपनी,
पर नफ़रत की आग में उसने अपना ही घर जलाया है।

മറ്റുള്ളവരെ വെറുത്തു താൻ ജയിച്ചു എന്നു കരുതും,
ഉള്ളിലെ തീയറിയാതെ വെന്തുരുകും സ്വന്തം ജന്മമാണ്.

ज़िंदा दिल हैं जो, वो तो जेल को भी चमन कर दें,
काले दिलों ने तो जन्नत को भी दोज़ख़ बनाया है।

നരകത്തെയും സ്വർഗ്ഗമാക്കും ശുദ്ധമാം ഹൃദയങ്ങൾ,
ഇടുങ്ങിയ ചിന്തയാൽ സ്വർഗ്ഗവും നരകമാക്കും കോലമാണ്.

हाथी चलेगा अपनी ही धुन में सदा ऐ 'जी आर',
कुत्तों के भौंकने से किसने अपना सुकूँ गँवाया है।

പട്ടി കുരച്ചാലും ആന തൻ പാതയിൽ നീങ്ങിടും 'ജി ആർ',
നിൻ വരികളിൽ എന്നും ഉണരുന്നത് ആത്മാവിൻ്റെ പ്രകാശമാണ്.

GR kaviyoor 
11 06 2026

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)