നിശബ്ദത്തിന്റെ സ്വരം (ഗസൽ) fusion with hindi

 നിശബ്ദത്തിന്റെ സ്വരം (ഗസൽ)

മൗനത്തിൽ പോലും ഒരു സ്പന്ദനം ആകുന്നു  
ഹൃദയത്തിന്റെ ആഴങ്ങളിൽ തിരമാല ആകുന്നു  

മനസ്സിൽ തെളിയുന്നൊരു മൗനചിത്രം  
ജീവിതത്തിന് നിത്യം ഒരു വർണ്ണം ആകുന്നു  

മിഴികളിൽ നനഞ്ഞൊരു ഓർമ്മതുള്ളി  
ഉള്ളിലായി കത്തുന്ന നൊമ്പരത്തിന്റെ നേരിപ്പാട് ആകുന്നു  

നിഴലുകൾ പോലെ നീളുന്ന അനുഭവങ്ങൾ  
നടന്ന വഴികൾക്ക് പുതിയൊരു ദിശ ആകുന്നു  

പറയാതെ നിൽക്കുന്ന ഹൃദയത്തിന്റെ ഭാഷ  
ആത്മാവിൽ പതിഞ്ഞൊരു ഗാനം ആകുന്നു  

നിശ്ചലമായൊരു രാത്രി ചിന്തകൾ ഒഴുകുമ്പോൾ  
ഹൃദയം തുറക്കുന്നൊരു സ്വപ്നം ആകുന്നു  

കാലത്തിന്റെ കൈയിൽ വഴുതുന്ന നിമിഷം  
ജീവിതത്തിന്റെ പുസ്തകത്തിൽ പാഠം ആകുന്നു  

കാണാത്ത സാന്നിധ്യം ഉള്ളിൽ വിരിയുമ്പോൾ  
മൗനം പോലും വാചാലത ആകുന്നു  

ജി ആർ ഞാൻ എന്റെ ഉള്ളിലെ വികാരങ്ങൾ  
ഞാൻ നിന്നോട് പറയുന്നൊരു ഗസൽ ആകുന്നു


ജീ ആർ കവിയൂർ 
27 04 2026
(കവിയൂർ,തിരുവല്ല )


ख़ामोशी में भी एक असर है  
दिल की गहराई में सफ़र है  

മൗനത്തിൽ പോലും ഒരു സ്പന്ദനം ആകുന്നു  
ഹൃദയത്തിന്റെ ആഴങ്ങളിൽ തിരമാല ആകുന്നു  

हल्की सी धड़कन कुछ कहती है  
ये एहसास भी कितना मुकम्मल है  

മനസ്സിൽ തെളിയുന്നൊരു മൗനചിത്രം  
ജീവിതത്തിന് നിത്യം ഒരു വർണ്ണം ആകുന്നു  

यादों की नमी आँखों में ठहरी  
भीतर ही भीतर कोई समंदर है  

മിഴികളിൽ നനഞ്ഞൊരു ഓർമ്മതുള്ളി  
ഉള്ളിലൊരു നൊമ്പരം തീപൊരി ആകുന്നു  

चलते हुए साये ये सिखलाते  
हर रास्ता खुद एक मंज़र है  

നിഴലുകൾ പോലെ നീളുന്ന അനുഭവങ്ങൾ  
ജീവിതത്തിന് പുതിയൊരു ദിശ ആകുന്നു  

बिन बोले दिल सब कह जाता  
ख़ामोशी भी कितनी मुखर है  

കാണാത്ത സാന്നിധ്യം ഉള്ളിൽ വിരിയുമ്പോൾ  
മൗനം പോലും വാചാലത ആകുന്നു  

जी आर मैं अपने दिल की सुनता हूँ  
मेरे लफ़्ज़ों में ही मेरा घर है  

ജി ആർ ഞാൻ എന്റെ ഉള്ളിലെ വികാരങ്ങൾ  
ഞാൻ നിന്നോട് പറയുന്നൊരു ഗസൽ ആകുന്നു

ജീ ആർ കവിയൂർ 
27 04 2026
(കവിയൂർ,തിരുവല്ല )

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)