बरसात की महक — മഴയുടെ മണം (हिंदी–മലയാളം fusion gazhal)

 बरसात की महक — മഴയുടെ മണം
(हिंदी–മലയാളം fusion gazhal)




बरसों बाद बारिश का तराना याद आया,
तेरा चुपके से दिल में लौट आना याद आया।

വർഷങ്ങൾക്കിപ്പുറം മഴയുടെ ഈണം ഓർമ്മയായി,
നീ മൗനമായി ഹൃദയത്തിൽ തിരികെയെത്തിയത് ഓർമ്മയായി।

भीगी मिट्टी की महक जब हवा में घुल गई थी,
मुझे वो प्यार का पहला ज़माना याद आया।

നനഞ്ഞ മണ്ണിന്റെ മണവും കാറ്റിലൊഴുകിയ നേരം,
നമ്മുടെ പ്രണയത്തിന്റെ ആദ്യകാലം ഓർമ്മയായി।

घटा छाई तो खिड़की पर ठहरकर सोचते थे,
तेरा चुपके से मुझको मुस्कुराना याद आया।

കറുത്ത മേഘങ്ങൾ ജനലരികിൽ തങ്ങി നിന്നപ്പോൾ,
നീ ചിരിയോടെ എന്നെ നോക്കിയ നിമിഷം ഓർമ്മയായി।

कहीं पत्तों पे ठहरी बूंद ने दस्तक जो दी तो,
तेरा बाहों में लेकर सर झुकाना याद आया।

ഇലകളിൽ വീണ മഴത്തുള്ളി വാതിൽ തട്ടിയ നേരം,
നിന്റെ തോളിലാഴ്ന്ന് തല ചായ്ച്ച സന്ധ്യ ഓർമ്മയായി।

हवा ने छेड़ दी फिर रात की भीगी कहानी,
मुझे वो साथ भीगा आशियाना याद आया।

കാറ്റ് വീണ്ടും നനഞ്ഞ രാത്രിയുടെ കഥ പാടുമ്പോൾ,
നമ്മൾ ചേർന്നിരുന്ന ആ കൂടാരം ഓർമ്മയായി।

नदी के पार से आती हुई शहनाइयों में,
तेरा धीमे से कोई गीत गाना याद आया।

അക്കരെ ഒഴുകിയെത്തിയൊരു മൃദുഗാന ശബ്ദത്തിൽ,
നീ പതുക്കെ പാടിയ പ്രണയഗാനം ഓർമ്മയായി।

मैंने चाहा कि दिल अब दर्द से कुछ दूर रह ले,
मगर हर भीगी आहट पर बहाना याद आया।

ഹൃദയം ഇനി വേദനയിൽ നിന്നും ദൂരെയാകട്ടെ എന്ന് ചിന്തിച്ചപ്പോൾ,
ഓരോ മഴച്ചുവട്ടിലും ഒരു കാരണം ഓർമ്മയായി।

‘जी आर’ मैं आज भी बारिश में भीग जाता हूँ,
तेरा चुपके से दिल में लौट आना याद आया।

‘ജി ആർ’ ഇന്നും ഈ മഴയിൽ നനഞ്ഞു നിൽക്കുമ്പോൾ,
നീ മൗനമായി ഹൃദയത്തിൽ തിരികെയെത്തിയത് ഓർമ്മയായി।

GR kaviyoor 
17 05 2026
(Kaviyoor, thiruvalla)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)