ഔദാര്യത്തിൻ തിളക്കം, (ഗസൽ)

 ഔദാര്യത്തിൻ തിളക്കം,
(ഗസൽ)


എവിടെ കാണുന്നു മർത്ത്യർ ഔദാര്യത്തിൻ തിളക്കം,  
കൂടെയുള്ളപ്പോൾ ആരു കാണുന്നു മോഹത്തിൻ തിളക്കം.  

നിൻ ഓരോ നോവിനും മൗനമായ് താങ്ങായി നിന്നു ഞാൻ,  
കണ്ടില്ല നീ എൻ കാവലാളായ് നിന്നോർ തൻ തിളക്കം.  

ഓരോ വഴിയിലും സ്വയം തകർന്നു നിന്നെ ചേർത്തു ഞാൻ,  
നിനക്കു മാത്രം കണ്ടു നിൻ മണിമാളിക തൻ തിളക്കം.  

നാളുകൾ കടന്നുപോയ്, ബന്ധങ്ങൾ മാറിമറിഞ്ഞുപോയ്,  
എങ്ങു തിരയും ഇനി ഹൃദയത്തിൻ പാടുകൾ തൻ തിളക്കം.  

കൈകൾ നീട്ടിയ നാളിൽ ഏവർക്കും വേണമായിരുന്നു എന്നെ,  
കൈകൾ തളർന്നപ്പോൾ മാഞ്ഞുപോയ് ലോക്യത്തിൻ തിളക്കം.  

ഞാനും മാറിപ്പോയെന്നു ചൊല്ലുന്നു ലോകരിന്നൊക്കെയേ,  
ആരു കാണും എൻ തകർന്ന മോഹങ്ങൾ തൻ തിളക്കം.  

സ്വയം രക്ഷിക്കുവാൻ എനിക്കു വിട്ടുപോകേണ്ടി വന്നു,  
അല്ലെങ്കിൽ മാഞ്ഞുപോയേനെ എൻ ചിറകുകൾ തൻ തിളക്കം.  

“ജി ആർ” ഇന്നു സ്വയം സ്വന്തം കുറവുകൾ അറിയുന്നു,  
കൈകൾ തളർന്നപ്പോഴല്ലേ കണ്ടു തുടങ്ങിയ ഔദാര്യത്തിൻ തിളക്കം. 

ജീ ആർ കവിയൂർ  
07-05-2026  
(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)