ഓർമ്മകളുടെ ലോകം" (Ormathan Lokam)

 ഓർമ്മകളുടെ ലോകം" (Ormathan Lokam)




നിൻ ഓർമ്മകളിൽ മാത്രമെൻ ലോകം ഉണരുന്നു,
നിൻ ഓർമ്മകളിൽ മാത്രമെൻ സന്തോഷം വിരിയുന്നു.

നീയില്ലാതെൻ ജീവിതം അപൂർണ്ണമായൊരു യാത്ര,
നീയില്ലാതെൻ സ്വപ്നങ്ങൾ മിഴികളിൽ പെയ്യും മൗനം പൂക്കുന്നു

ഓരോ നിമിഷവും നിൻ ഓർമ്മയിൽ ഹൃദയം അലിയുന്നു,
ഓരോ മാത്രയും നിൻ ചിന്തയിൽ ആത്മാവ് വിങ്ങുന്നു.

നിൻ ചിരി തൻ പ്രഭയിൽ എൻ വീട് തെളിയുന്നു,
നിൻ പുഞ്ചിരിയില്ലെങ്കിൽ ഏതു സ്വപ്നവും ശൂന്യമാക്കുന്നു

ഹൃദയം തൊടും നിൻ വാക്കുകൾ തേടുന്നു പാതകൾ,
നിൻ ഓർമ്മതൻ സുഗന്ധം വഴികളിൽ നിറയുന്നു .

ഓരോ സന്ധ്യയും നിൻ ഓർമ്മയാൽ നനയുന്നു മനം,
ഓരോ പ്രഭാതവും നിൻ മൊഴികളാൽ ജീവിക്കാൻ പഠിപ്പിക്കുന്നു.

നീയില്ലാതെ ഈ വസന്തവും നിറം മങ്ങിയതല്ലോ,
നീയില്ലാതെ ഈ ലോകം അർത്ഥശൂന്യമാകുന്നു

നിൻ ഓർമ്മതൻ നിഴലിൽ ഞാൻ എന്നെ കണ്ടെത്തുന്നു,
നിൻ ചിന്തകൾക്കൊപ്പം എൻ നോവുകൾ മറക്കുന്നു.

ജി ആർ തൻ ഹൃദയമൊഴികൾ ഇന്നിതാ പാടുന്നു,
നിൻ ഓർമ്മകളിൽ ഞാൻ എൻ ജീവിതം അർപ്പിക്കുന്നു.

ജി ആർ കവിയൂർ
30 03 2026
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)