കണ്ണുകളിൽ (ഗസൽ)

കണ്ണുകളിൽ (ഗസൽ)


പുറംകാഴ്ചകൾ മായതൻ വലയമാണ് കണ്ണുകളിൽ,
അകംകാഴ്ചകൾ സത്യത്തിൻ വെളിച്ചമാണ് കണ്ണുകളിൽ.

ഇരുകൈക്കുമ്പിളിൽ ഒതുങ്ങാത്ത വിശ്വമുണ്ട്,
സ്വപ്നവും സത്യവും നിറഞ്ഞൊരു കടലാണ് കണ്ണുകളിൽ.

വിരഹത്തിൻ രാത്രികൾ പെയ്തിറങ്ങുന്ന നേരത്ത്,
നനവാർന്ന ഗൗരവമേറിയ ഭാവമാണ് കണ്ണുകളിൽ.

ലോകത്തിൻ ആഡംബരങ്ങൾ വെറും ചതിക്കുഴികൾ,
ഹൃദയത്തിൻ ദിവ്യശോഭയൊളിച്ചൊരിടമാണ് കണ്ണുകളിൽ.

നാവുകൾ മൗനം ഭംജിച്ചാലും പറയുവാനേറെയുണ്ട്,
പ്രണയത്തിൻ നിഗൂഢമായ് മൊഴികളാണ് കണ്ണുകളിൽ.

'ജി ആർ' തന്റെ കവിതയുടെ ചില്ലയിൽ നെയ്യുന്ന ഗസലിൽ,
ചിരിയും കരച്ചിലും ചേർന്നൊരു അലങ്കാരമാണ് കണ്ണുകളിൽ.

ജീ ആർ കവിയൂർ
28 03 2026
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)