ഓർമ്മകളുടെ മൗനം” (ഗസൽ)

ഓർമ്മകളുടെ മൗനം” (ഗസൽ)

ഏകാന്തതയുടെ ചക്രം തുടരുന്ന കാര്യം ആണ്  
ഓരോ സ്വപ്നവും ഇന്നും നിൻറെ കാത്തിരിപ്പ് ആണ്  

ഹൃദയത്തിന്റെ നാദത്തിൽ ഒളിഞ്ഞ ഇക്കാര്യം ആണ്  
നിശബ്ദ വാക്കുകളിലും അത്രമേൽ പ്രഭാവം ആണ്  

രാത്രികളുടെ പുതപ്പിൽ നിൻറെ മയക്കം ആണ്
ചന്ദ്രപ്രഭ പോലും നിൻറെ സ്വഭാവം ആണ്  

ഓർമ്മയുടെ ഓരോ നിമിഷവും ഹൃദയത്തിൽ ഭാരമാണ്  
കഴിഞ്ഞുപോയ കാലവും ഒരു തരത്തിൽ ആശ്വാസം ആണ്  

ആത്മാവിൽ നിറഞ്ഞ നിൻറെ പ്രഭ ആണ്
എൻറെ എല്ലാ വികാരങ്ങളിലും നിൻറെ അധികാരം ആണ്  

‘ജി ആറിൻ്റെ വാക്കുകളിൽ നിൻറെ സ്നേഹം ആണ്  
ഈ ഹൃദയത്തിന്റെ ഓരോ താളവും നിനക്കായ് മാത്രമാണ്

ജീ ആർ കവിയൂർ 
16 04 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)