അണയട്ടെ.( ഗസൽ)

അണയട്ടെ.( ഗസൽ)

ജ്വാലയും ക്ഷമയും മങ്ങട്ടെ, അണയട്ടെ,
വെളിച്ചത്തിൻ വർണ്ണത്തിൽ ഇരുൾ അണയട്ടെ.

നിശബ്ദത തൻ മന്ത്രം മുഴങ്ങട്ടെ,
നിലാവിലീ ഓർമ്മകൾ എല്ലാം അണയട്ടെ.

ഹൃദയത്തിൻ വീഥികൾ മൗനമാകട്ടെ,
വികാരത്തിൻ കനലുകൾ മെല്ലെ അണയട്ടെ.

സ്വപ്നത്തിൻ ചിറകുകൾ തളരട്ടെ,
മോഹത്തിൻ തെരുവുകൾ ദൂരെ അണയട്ടെ.

ദുഃഖത്തിൻ വർഷം അവസാനിക്കട്ടെ,
കണ്ണുനീർ പുഴകളും ഒടുവിൽ അണയട്ടെ.

മൗനത്തിൻ പുസ്തകം തുറക്കട്ടെ,
കഥതൻ വരികൾ എല്ലാം അണയട്ടെ.

ജി ആർ തൻ വരികൾ മായട്ടെ,
സ്നേഹം മാത്രം എങ്ങും അണയട്ടെ.

ജി ആർ കവിയൂർ 
25-03-2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)