പ്രണയത്തിന് യാത്ര (സൂഫി ഗസൽ)

 പ്രണയത്തിന് യാത്ര
 (സൂഫി ഗസൽ)


ഓരോ നിമിഷവും നിൻ ഓർമ്മകളിൽ അലിഞ്ഞു,  
ഹൃദയമീ നിൻ കാരുണ്യത്തിൽ അലിഞ്ഞു.

മധുശാലതൻ ഗന്ധത്തിൻ ലഹരിയിൽ മുഴുകുമ്പോൾ,  
ആത്മാവു നിൻ തണലിലായ് അലിഞ്ഞു.

അവധൂതൻ ചൊല്ലിയ വാക്കുകൾ കേൾക്കെ,  
വികാരങ്ങളെല്ലാം നിൻ തിരമാലയിൽ അലിഞ്ഞു.

ചന്ദ്രപ്രഭയിൽ നിൻ തിരുനാമം ചൊല്ലവേ,  
ഓരോ പുലരിയും നിൻ പ്രകാശത്തിൽ അലിഞ്ഞു.

മധുപാനപാത്രത്തിൽ തേടി ഞാൻ ശാന്തി, 
ഓരോ പടവുകളും നിൻ ദയയിൽ അലിഞ്ഞു.

മായതൻ ലോകത്തിൽ നിന്നെ കണ്ടെത്തി,  
ഓരോ സ്പന്ദനവും നിൻ പ്രണയത്തിൽ അലിഞ്ഞു.

ഈ മനം എപ്പോഴും സുഗന്ധത്താൽ നിറയട്ടെ എന്ന് 'ജി ആർ' പ്രാർത്ഥിക്കുന്നു,  
നിൻ കാരുണ്യത്തിൻ പ്രണയക്കടലിൽ അലിഞ്ഞു.

രചന: ജി ആർ കവിയൂർ 
തീയതി: 21-02-2026 
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)