കണ്ണുകളുടെ മാന്ത്രിക ലഹരി (ഗസൽ)
കണ്ണുകളുടെ മാന്ത്രിക ലഹരി (ഗസൽ)
നിന്റെ കണ്ണുകൾ എന്നെ മുക്കിയിരിക്കുന്നു മാന്ത്രിക ലഹരി
ഏകാന്തത പോലും ഹൃദയത്തിലൊഴുക്കി മാന്ത്രിക ലഹരി
നിശബ്ദമായ രാത്രിയും കുടിച്ചു നിന്റെ ഓർമ്മകളെ
ഓരോ ശ്വാസത്തിലും പടരുന്നു മധുരമായ മാന്ത്രിക ലഹരി
ചുണ്ടുകളിൽ വാക്കുകൾ നിശ്ചലമായി നിന്ന നിമിഷം
കണ്ണുകൾ മാത്രം പറഞ്ഞു തീരാത്ത മാന്ത്രിക ലഹരി
ബോധത്തിൽ നിൽക്കുമ്പോഴും അബോധം തഴുകുന്നു
നിന്റെ സാന്നിധ്യം തന്നെയല്ലോ ഒരു മാന്ത്രിക ലഹരി
കാലത്തിന്റെ രേഖകൾ മങ്ങി, വഴികളും മറഞ്ഞപ്പോൾ
നിന്റെ വികാരങ്ങൾ എന്നെ മത്തുപിടിപ്പിച്ച മാന്ത്രിക ലഹരി
ജി.ആർ. എഴുതുമ്പോൾ മൗനമായി നിന്നു തൂലിക പോലും
ഓരോ അക്ഷരത്തിലേക്കും ചോർന്നിറങ്ങിയ മാന്ത്രിക ലഹരി
ജീ ആർ കവിയൂർ
04 01 2026
(കാനഡ, ടൊറൻ്റോ)
Comments
Post a Comment