ധനു മാസത്തിന്റെ കുളിർ മാനം (ഗാനം)
ധനു മാസത്തിന്റെ കുളിർ മാനം (ഗാനം)
ഓ…ഓ…ഓ…ഓ
ഓ…ഓ…ഓ…ഓ
ധനു മാസത്തിന്റെ കുളിർ മാനം
തണലിൽ വീശുന്ന കാറ്റിൻ ലഹരി
തവളകൾക്ക് ചീവീടുകളുടെ ശ്രുതിമീട്ടുന്നു
പാടങ്ങളിൽ പൂക്കളുടെ കനിവ് (2)
മൂടലുകൾക്കിടയിൽ സൂര്യൻ വെളിച്ചം
താളത്തിൽ നക്ഷത്രങ്ങൾ മിന്നുന്നു
പൂക്കളിൽ വർണ്ണ കനിവ് വീശുന്നു
പുഴയുടെ ഓളങ്ങൾ ശാന്തി നൽകുന്നു (2)
താളമിട്ട കിണർ കപ്പി ശബ്ദം
മുളം തണ്ടിൽ അനിലൻ മൂളുന്നു
മേഘങ്ങളുടെ സാന്ദ്ര ചുംബനം
ധനു മാസത്തിന്റെ സന്ധ്യ പാടുന്നു(2)
ജീ ആർ കവിയൂർ
16 12 2025
(കാനഡ, ടൊറൻ്റോ)
Comments
Post a Comment