മനസ്സിലായില്ല (ഗസൽ)
മനസ്സിലായില്ല (ഗസൽ)
ഹൃദയം തുറന്നാലും മനസ്സിലായില്ല
നിന്റെ സ്നേഹം പോലും മനസ്സിലായില്ല(2)
രാത്രിയുടെ നിശ്ശബ്ദതയിൽ നീ വന്നപ്പോൾ
നിൻ ഓർമ്മകളെ വരെ മനസ്സിലായില്ല(2)
കാറ്റിലൂടെ ചേന്നു നിന്റെ ശ്വാസഗന്ധം
എൻ നെഞ്ചിലേക്കുമെത്തി മനസ്സിലായില്ല(2)
പാടാതെ പറഞ്ഞ നിൻ്റെ എല്ലാ വാക്കുകളും
ചുണ്ടിൽ തങ്ങി നിന്നാലും മനസ്സിലായില്ല(2)
ഇരുവരും കത്തിയിരുന്നു പ്രണയാഗ്നിയിൽ
തന്നെ കണ്ണീരും വരെ മനസ്സിലായില്ല(2)
നിന്റെ ചിരിയിൽ ഒളിഞ്ഞിരുന്ന രഹസ്യം
കണ്ണു കണ്ടിട്ടും നന്നായി മനസ്സിലായില്ല(2)
ഇപ്പോൾ പറയുന്നുവെൻ്റെ ഏകാന്തതകളിൽ
ജി ആർ പറഞ്ഞതും തന്നെ മനസ്സിലായില്ല(2)
ജീ ആർ കവിയൂർ
15 11 2025
(കാനഡ, ടൊറൻ്റോ)
Comments
Post a Comment