നിന്റെ ഓർമ്മകളിൽ" (ഗസൽ )

നിന്റെ ഓർമ്മകളിൽ" (ഗസൽ )

കരളിൽ മറഞ്ഞുനിൽക്കും കണ്ണുനീർ എവിടെ പോയി
ഹൃദയം പറഞ്ഞറിയിക്കാനാവാതെ മിണ്ടാതെ പോയി

നിന്റെ വഴിയിൽ നടന്നപ്പോൾ, യാത്രകൾ തീരാതെ
പാതയിലെ വെളിച്ചങ്ങൾ സ്വപ്നങ്ങളായ് മറഞ്ഞുപോയി

ഒരു ചിരി മതി നിൻ്റെ, ആയിരം വേദനകൾക്ക് ഔഷധം
നീയില്ലാതെ ഈ ജീവൻ ചോദ്യങ്ങളായ് മാറിപ്പോയി

ചന്ദ്രിക പോലും മാഞ്ഞുപോയ്, നിൻ മുഖം കണ്ടപ്പോൾ
രാത്രിയുടെ നിശ്ശബ്ദതയിൽ നക്ഷത്രങ്ങൾ നിശ്ചലമായ് പോയി

ഹൃദയത്തിലെ മുറിവുകൾ, ഗാനമായ് പാടിത്തുടങ്ങി 
നിൻ സ്മരണയുടെ നിറങ്ങളിൽ വേദന നിറഞ്ഞു പോയി

ഇപ്പോൾ ‘ജി ആർ’ ഗസലിൽ, നിൻ്റെ ഓർമ്മകളുടെ നിറം
നിൻ പ്രണയത്തിന്റെ വഴികളിൽ ഓരോ വരിയും പതിഞ്ഞുപോയി

ജീ ആർ കവിയൂർ
31 08 2025
( കാനഡ , ടൊറൻ്റോ)


"

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)