പ്രണയത്തിന്റെ മധുരനോവ് (ഗസൽ)
പ്രണയത്തിന്റെ മധുരനോവ് (ഗസൽ)
നീയൊരു പിരിയാത്ത ആത്മകഥയാണ്
നീയെന്നിൽ നിറയുമൊരു മധുരനോവാണ്
മനസിൽ മധുരമായ് നിത്യമോർക്കുന്നു
ഹൃദയവേദനയുടെ കാരണം നീ ആണു।
തീരാതെ നിറയുന്നിടമാണ് എന്നുള്ളം
കണ്ണീരിൽ കണ്ണീരായി മങ്ങിയിരിക്കുന്നത് നീയാണു।
നീ ഇല്ലാതെ നിലാവിൻ ശോഭ തീർന്നിടുന്നു,
തണുത്തു നിന്ന എൻ ഹൃദയം മാത്രമാണു।
പ്രണയത്താൽ ഞാൻ പാടുന്ന പാട്ടിൻ ശബ്ദമാണ് നീ
ജീവിതം മുഴുവൻ നീ തന്നൊരു സ്വപ്നമാണു।
ജീവിത സാഗരത്തിൽ നീന്നെക്കുറിച്ചു ഏഴു തിയപ്പോൾ,
അറിയുന്നു ഞാനിപ്പോഴും നീയാ ജീവിത കവിതയാണു।
ഇപ്പൊഴും തേങ്ങുന്നു ഉള്ളകം നിനക്കായ്
ഇതു ജീ ആറിനു മറക്കാനാവാത്തൊരു അനുഭവമാണ്.
ജീ ആർ കവിയൂർ
11 08 2025
കാനഡ , ടൊറൻ്റോ
Comments
Post a Comment