നിന്റെ ഓർമ്മ വല്ലാതെ അലട്ടുന്നു (ഗസൽ )

നിന്റെ ഓർമ്മ വല്ലാതെ അലട്ടുന്നു (ഗസൽ )

നിന്നോർമ്മകൾ വല്ലാതെ അലട്ടുന്നു,
ഞാൻ എന്തുചെയ്യുമെന്നറിയുകയില്ല.
ഹൃദയം ഓരോ നിമിഷവും തുളുമ്പുന്നു,
ഈ വേദന എങ്ങനെ താങ്ങും?

നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു,
പാദസരം കിലുങ്ങുന്നു.
മാർഗ്ഗമെങ്ങും നിറഞ്ഞ മൗനം,
ഇത് എങ്ങനെ പറയാം?

പ്രേമത്തിന്റെ നൂലിൽ
ബന്ധപ്പെട്ടു ആഗ്രഹങ്ങൾ.
ഏകാന്തത തേടുന്നു,
ഇനി പുനരാഗമനമെപ്പോൾ?

"ജി.ആർ."ന്റെ മനസ്സ് തേങ്ങി,
അവ പാട്ടുകളായി മാറുന്നു.
ആരുണ്ട് കേൾക്കുവാനായ്,
സ്നേഹവും സമാധാനവും നൽകുമോ നീ?


ജി ആർ കവിയൂർ
26 11 2024

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)