ഓർമ്മകളുടെ മിഴിവിൽ ( ഗസൽ )

"ഓർമ്മകളുടെ മിഴിവിൽ" ( ഗസൽ )

ഓർമ്മകളുടെ സുഗന്ധവുമായ്
ഹൃദയ വാതായനത്തിനരികേ
നീ വന്നു മുട്ടിവിളിക്കുമ്പോളായ്,
സ്നേഹത്തിൻ കലരാത്ത ഓർമ്മകൾ
എന്നെ വീണ്ടും മോഹിപ്പിക്കുന്നു.

നിൻ മധുര സ്മരണകൾ തേടി
എന്റെ ഹൃദയം നിനക്കായ് തളരുന്നു.
ഓരോ നിമിഷവും നിന്നെ ഓർത്ത്
എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു.

കാലത്തിൻ കാറ്റുകൾ വരണ്ടാലും,
നിൻ സ്പർശമായ വസന്തമഴ
എന്റെ മനസ്സിൽ പതിയുന്നു,
സ്നേഹത്തിന്റെ അലിയാകുന്നവ.

കണ്ണീരിൻ മഴ പെയ്യുമ്പോഴും,
നിൻ സ്നേഹത്തിൻ ഇരുട്ടിൽ
'ജി.ആർ' എന്ന ഞാൻ തിരയുന്നു,
ഒരു പുതിയ പ്രകാശം തേടി.

ജി ആർ കവിയൂർ
25 11 2024

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)