പ്രണയത്തിന്റെ ഓർമ്മകൾ (ഗസൽ)

പ്രണയത്തിന്റെ ഓർമ്മകൾ (ഗസൽ)

നീല നിലാവിൻ്റെ ചാരുതയിൽ 
ഞാൻ കാത്തിരുന്നു, നീ എവിടെ?  
കാറ്റിൻ്റെ ചിറകിലേറി നീ വരുമെന്നു  
നിന്റെ സ്മരണയിൽ ഞാൻ ജീവിച്ചു.  

മലർമണം പൊഴിക്കും സന്ധ്യയിൽ, 
നിന്റെ വരവിനായി കാതോർത്തു
ഓർമ്മകളുടെ പൂക്കാലം,  
ഇന്നും എന്റെ ഹൃദയത്തിൽ വിരിയുന്നു.  

കാലം കടന്നുപോയെങ്കിലും,  
എൻ മനസ്സിൽ നീ ജീവിക്കുന്നു.  
നിന്റെ സന്തോഷം ഞാൻ ആഗ്രഹിക്കുന്നു,  
എന്നാൽ എനിക്ക് മാത്രം നിന്നോർമ്മകൾ 

എന്നിൽ മാത്രമായ് പ്രണയം പാടുന്നു,  
നിന്റെ സ്മരണയിൽ ഞാൻ സന്തോഷിക്കുന്നു.  
നിന്റെ സന്തോഷം എന്റെ പ്രാർത്ഥന,  
എവിടെയാണങ്കിലും നീ സന്തോഷത്തോടെയിരിക്ക 

ജീവിതസായന്തനത്തിലായ് തിരിച്ചറിഞ്ഞു,  
പ്രണയം ഒരു ത്യാഗമാണ്,  
എന്നാൽ നിന്റെ സ്നേഹം എക്കാലത്തും,  
നീയെൻ ഹൃദയത്തിൽ ഒരു നക്ഷത്രമായി നിലകൊള്ളുന്നു.  

ജീ ആർ കവിയൂർ
03 10 2024 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)