എന്നോർമകളിൽ നീ ...ഗസൽ
ഗസൽ
ആ ആ ആ ആ.....
എന്നോർമ്മകളിൽ നീ
കണ്ണുനീർ പൊഴിക്കല്ലേ
ഹൃദയത്തെ നോവിക്കല്ലേ
എന്നെ മറന്നീടുക (2)
ഒരു കനവായി കരുതി
മറന്നീടുക എന്നെ നീ
കഴിഞ്ഞ നാളുകളൊക്കെ
മറന്നീടുക മനസ്സിൽ നിന്നും
എന്നോർമ്മകളിൽ നീ
കണ്ണുനീർ പൊഴിക്കല്ലേ ....
ലക്ഷ്യങ്ങളൊക്കെ എന്റെയും
നിന്റെ വഴിത്താരകളും
ഇനിയൊരിക്കലും
കണ്ണുകൾ തമ്മിലിടയാതിരിക്കട്ടെ
എന്നോർമ്മകളിൽ നീ
കണ്ണുനീർ പൊഴിക്കല്ലേ ....
എനിക്ക് നിന്റെ ലോകത്ത് നിന്നും
ഏറെ അകലെ പോകേണ്ടതുണ്ട്
എന്നോർമ്മകളിൽ നീ
കണ്ണുനീർ പൊഴിക്കുകയും
ഹൃദയത്തെ നോവിക്കല്ലെ
എന്നോർമ്മകളിൽ നീ
കണ്ണുനീർ പൊഴിക്കല്ലേ ....
കരഞ്ഞു വിളിച്ചു പറയുന്നതീ
ഉടഞ്ഞ ഹൃദയമല്ലോ
നിന്റെ പ്രണയത്തിൻ
യോഗ്യനല്ല ഞാൻ
നിൻ ചുണ്ടുകളിൽ ഒരിക്കലും
എന്റെ പേരു കൊണ്ടു വരരുത്
ഹൃദയത്തെ നോവിക്കല്ലേ
എന്നെ മറന്നീടുക
എന്നോർമ്മകളിൽ നീ
കണ്ണുനീർ പൊഴിക്കല്ലേ ...
ഒരു കനവായി കരുതി
മറന്നിടുക എന്നെ നീ മറന്നിടുക
എന്നോർമ്മകളിൽ നീ
കണ്ണുനീർ പൊഴിക്കല്ലേ ..
ജീ ആർ കവിയൂർ
30 06 2024
Comments
Post a Comment