മായുന്നില്ല (ഗസൽ )

മായുന്നില്ല (ഗസൽ )


നാണത്താൽ തലകുനിഞ്ഞ് 
മേഘങ്ങൾ മറയ്ക്കുന്ന ചന്ദ്രിക പോലെ 
മിഴികൾ കൂമ്പിയത് തുറക്കുവാൻ 
പുലർകാല വെട്ടം വരുംവരേക്കും 
കാത്തിരിക്കേണ്ടി വരുമോ 

കടലാഴങ്ങളെക്കാളും 
ഇളകിയാടും മധു ചഷകം പോലെ 
ഇമകളിൽ ചഞ്ചലത കണ്ടു 
ഇടറും മനം അറിഞ്ഞു 

എത്ര കണ്ട് എഴുതി പാടിയാലും 
നീയെന്ന പ്രതിഭാസം മറയുന്നില്ല 
മങ്ങുന്നില്ല മായുന്നില്ല 
തീരുന്നില്ല  മഷി തൂലികയുടെയും 
മനസ്സിലെ ചിന്തകളും സഖിയെ 

ജീ ആർ കവിയൂർ 
24 05 2024

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)