लफ़्ज़ भीगे हैं मेरे पानी में പ്രാച്ചി ദേശായിയുടെ ഗസൽ പരിഭാഷ

लफ़्ज़ भीगे हैं मेरे पानी में പ്രാച്ചി ദേശായിയുടെ ഗസൽ പരിഭാഷ 

ചുണ്ടുകൾ നനഞ്ഞിരുന്നു 
എനിക്കു സമ്മാനമായി കിട്ടുമ്പോൾ 
എത്രയോ കണ്ണുനീർ നിറഞ്ഞിരുന്നു 
ഈ കഥയിലാകെയായ്

എന്റെ മടക്കത്തിലായ്
എത്ര സഹയാത്രികൾ 
കാണാമറയത്തായ്
പോയിരുന്നുവെന്നോ  

ഒന്നും പറയാതെ പറഞ്ഞു എല്ലാം 
ആ ആ ആ ആ ആ ആ
ഒന്നും പറയാതെ പറഞ്ഞു എല്ലാം 
മൊഴികളിൽ ഇല്ലാതെ മിഴികളിലൂടെ 
ഒന്നും പറയാതെ പറഞ്ഞു എല്ലാം 

നീ നീ മാത്രമല്ലോ 
നീ തന്നെ നിന്റെ കാര്യങ്ങൾ 
മാത്രമല്ലോ അല്ലാതെ 
എന്താണ് എന്റെ കഥകളിൽ 

എത്രയോ കണ്ണുനീർ നിറഞ്ഞിരുന്നു 
ഈ കഥയിലാകെയായ്
ചുണ്ടുകൾ നനഞ്ഞിരുന്നു 
എനിക്കു സമാധാനമായി കിട്ടുമ്പോൾ 

മൂല രചന പ്രാച്ചി ദേശായി
പരിഭാഷ ജീ ആർ കവിയൂർ
21 10 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)