വിരിയും ഒരുനാൾ ( ഗസൽ )

വിരിയും ഒരുനാൾ ( ഗസൽ )

എന്നിലുറങ്ങും കാമനകൾ തൻ
കമനിയ ഭാവങ്ങളോ അറിയില്ല
എന്നിൽ വിരിയും അക്ഷര പൂവിൻ ചാരുത
നിന്നെ കുറിച്ചുള്ള ഓർമ്മകളോ 

മറവിയുടെ ഇലകൊഴിഞ്ഞ
ശിഖരത്തെ നോക്കി 
വസന്തത്തിൻ വരവിനെ
കാത്ത് നെടുവീർപ്പുകൾ

പ്രത്യാശയാൽ പുഞ്ചിരിച്ച
നിലാവും രാകുയിലിൻ 
പാട്ടിലെ മധുര നോവുകൾ
വിരഹാനുഭൂതി തീർക്കുന്നു

വരും വരാതിരിക്കില്ല
ചക്രവാള പൂവിനൊപ്പാം
കിളികൾ പാടും മൊഴികളിൽ
എൻ്റെ കവിതയുമൊരു നാൾ

ജീ ആർ കവിയൂർ
26 07 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)