ഇനി എത്ര നാൾ (ഗസൽ)

ഇനി എത്ര നാൾ (ഗസൽ)


ഇനിയെത്ര നാൾ
മുഖം മറക്കും നീ 
മുഗ്ദമാം ജീവിത 
വഴിത്താരതൻ 
അവസാനമാകുന്നു 

എഴുതിയും പാടിയും 
എളുതല്ല ദിനരാത്രങ്ങൾ 
കടന്നുപോയതെന്ന് 
അറിയുമല്ലോ ഓമലേ 

ഒരുവട്ടം കൂടിയാ
പൂമരച്ചോട്ടിലായ്
കൊഴിഞ്ഞ ദിനങ്ങൾ 
ഓർത്തെടുക്കാൻ വന്നിടുമോ 

ഇനിയെത്ര നാൾ
മുഖം മറക്കും നീ 
മുഗ്ദമാം ജീവിത 
വഴിത്താരതൻ 
അവസാനമാകുന്നു 

ജീ ആർ കവിയൂർ  
11 05 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)