സ്നേഹത്തിൻ വില (ഗസൽ )

സ്നേഹത്തിൻ വില (ഗസൽ )

നിന്നോർമ്മകൾക്കുണ്ട് 
എനിക്കു കരയേക്കാൾ 
കടലിന്റെ ആഴത്തോളം 
സ്നേഹമെന്ന് അറിയുക നീ

ഓരോ ഒത്തുചേരലുകൾക്ക് 
നിനക്കുള്ള സമ്മാനമായി 
കരുതുന്നുയീ മുത്തും  പവിഴവും 
ചിപ്പിയും ശംഖുക്കളാകും 
അക്ഷരങ്ങളാൽ തീർത്ത
 ഗസലീണങ്ങൾ സഖിയെ 

എന്നിട്ടും അറിയാതെ പോയല്ലോ നീ
എന്റെ സ്നേഹത്തിന്റെ 
സ്വർണ്ണ തിളക്കങ്ങൾ 
വെറും മൂക്ക് പണ്ടങ്ങളായി കരുതരുതേ

ജീ ആർ കവിയൂർ 
21 01 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)