എൻ ചിദാകാശത്ത് (ഗസൽ )

എൻ ചിദാകാശത്ത്   (ഗസൽ )

പാടാൻ മറന്ന 
പാട്ടിന്റെ ഈണങ്ങൾ 
ചുണ്ടോളമെത്തി 
മൗനത്തിലായ്

നിന്നോർമ്മകൾ മേയുന്ന 
മനസ്സിൻ മരിചികയിൽ 
വിരഹ നോവിൻ ആഴങ്ങളിലായ്
ആരോരുമറിയാതെ അലിഞ്ഞു പോയ്

മേഘമൽഹാറിന്റെ   
ശ്രുതി മധുരവും 
ഋതുക്കളുടെ സംഗീത 
ലയങ്ങളിൽ മുങ്ങിപ്പോയ്

നീയെങ്ങോ മായായ്
മറഞ്ഞു പോയെങ്കിലും 
എൻ ചിദാകാശത്ത് 
പുഞ്ചിരിക്കും താരകമായി 

ജീ ആർ കവിയൂർ 
17 01 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)