നീയല്ലാതെ എൻ....

നീയല്ലാതെ എൻ

നീയല്ലാതെയെൻ മാനസതംബുരു
പാഴ്ശ്രുതി മീട്ടുന്നുവല്ലോ
സ്വരശുദ്ധമാക്കുവാൻ എത്ര ശ്രമിച്ചിട്ടും
ഓർമതൻ സ്വരരാഗം മാറിമറഞ്ഞു (നീയല്ലാതെ )

നിന്നെക്കുറിച്ച് ലയിച്ചൊന്നുപാടുവാൻ
സാധകം ചെയ്യണം എത്ര കാലം (2)
ശുദ്ധമനസോടെ ഈശനേ വിളിച്ചിടാം 
ശ്രദ്ധയും ബുദ്ധിയും നേടിടുവാൻ (2)(നീയല്ലാതെ )

എന്തായിരുന്നാലും എവിടെയിരുന്നാലും
നന്മകൾ നിനക്കായി നേരുന്നു ഞാൻ (2)
നിൻഓർമയിൽ ഞാൻ നിറഞ്ഞിടുവാനായി
ആ ഹൃത്തിൽ എനിക്കൽപ്പം ഇടം തരുമോ (2)(നീയല്ലാതെ ).

ജീ ആർ കവിയൂർ
14 03 2022


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)