കാതോർത്തു നിനക്കായ് ...... (ഗസൽ )
കാതോർത്തു നിനക്കായ് ...... (ഗസൽ )
വണ്ടണഞ്ഞു ചെണ്ടുലഞ്ഞു
വന്നു കാറ്റു കാതിലോതി
വഴിയൊഴിഞ്ഞു മിഴിനിറഞ്ഞു
വന്നതില്ല നിൻ പദ ചലനം
വരാതിരിക്കില്ലെന്നറിയാം
വരവറിയിച്ചു പൂങ്കുയിലും
വിരിഞ്ഞ മുല്ലപ്പൂവിൻ ചിരിക്കൊപ്പം
വളകിലുക്കം കേട്ടു നിൽക്കേ
വിടരും നിൻ മൊഴികളിൽ
വിരഹമകറ്റും നാദമുണർന്നു
വിപഞ്ചിക മൂളി നിന്നോടൊപ്പം
വാർത്തിങ്കളും കേട്ടിരുന്നു .....
ജി ആർ കവിയൂർ
24.09.2020
03 :30 am
Comments
Post a Comment