തനിയാവർത്തനം ... (ഗസൽ)

 തനിയാവർത്തനം ... (ഗസൽ)


എഴുതി മായ്ക്കാനാവാതെ 
എൻ മനസ്സാകെ നിറഞ്ഞു 
പിന്നിട്ട ദിനങ്ങളുടെ 
ഓർമ്മച്ചെപ്പ് തുറന്നു 

പെറുക്കിയെടുത്തുമെല്ലേ 
നിറങ്ങളൊട്ടും മങ്ങാത്ത 
മയിൽപ്പീലി തുണ്ടുകളുടെ
ശബളിമയിൽ മുങ്ങിയും 

തിളങ്ങുന്ന വളപ്പൊട്ടും
മിഴികളെ മയക്കുന്ന ചെറു 
മഞ്ചാടി മണികളുടെ 
മായികമാമ് പുഞ്ചിരിയും 

ഇന്നലെ പോലെയിന്നും നിൻ
ചിരിച്ചുടയാനൊരുങ്ങുന്ന
നിൻ കാലിലെ വെള്ളിക്കൊലുസും  
അഴിച്ചുവെച്ച നിൻ നൂപുരങ്ങളുമിന്നിതാ

പൊഴിക്കുന്നു വല്ലോയിന്നു
തില്ലാനകളുടെ തനിയാവർത്തനം 
എന്നിൽ മോഹം ഉണർത്തുന്നു സംഗീത
താളലയങ്ങളെഴുതിമായിക്കാനാവാതെ...

ജീ ആർ കവിയൂർ 
05.08.2020


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)