പാഴായ പ്രിയ നിമിഷങ്ങളേ (ഗസൽ )

 പാതി വഴിയെ നടന്നപ്പോൾ 

പലവുരു കണ്ടതറിയാതെ

പറയാതെ പോയോരെൻ

പാഴായ പ്രിയ നിമിഷങ്ങളേ 


പുലരുന്നിപ്പോഴും നീ തന്ന 

പുഞ്ചിരി മധുരമറിയാതെ 

പിൻനിലാവിൻ നിഴലിൽ 

കാലത്തിൻ യവനികയിൽ 


മറവിയുടെ ആഴങ്ങളിൽ 

മൊഴി മുത്തുകൾ വാരി 

വിരഹത്തിൻ നോവ് 

അക്ഷരങ്ങളിൽ കോർത്തു പ്രിയതേ 


ജി ആർ കവിയൂർ 

24.09.2020

5:55am

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)