സ്നേഹവല്ലരി ...(ഗസല്‍ )

 സ്നേഹവല്ലരി ...(ഗസല്‍ )



സ്നേഹ വല്ലരി പൂത്തുലഞ്ഞു 
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........

നീയും ഞാനുമെന്നും 
ജന്നത്തിന്‍ ഫിറ്ടോസ്സില്‍ ഹൂറികളായ് 
തമ്പുരാന്‍ നല്‍കിയൊരു ജീവിത 
പ്രണയ തന്തുവിലായ് 

സ്നേഹ വല്ലരി പൂത്തുലഞ്ഞു 
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........

മീട്ടുമി ഗസലിന്‍ ഇശലുകളില്‍
മയങ്ങുമാ സന്ധ്യകളില്‍ വിരിയുമാ 
സുഗന്ധ പരാഗണ രേണുക്കളില്‍ 
നിലാ ചന്ദ്രിക തൂകും  കുളിരില്‍  

സ്നേഹ വല്ലരി പൂത്തുലഞ്ഞു 
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........   
  
ഒന്നായി മാറുമ്പോഴെക്കുമാതാ 
ഉന്മാദ ലഹരിയോക്കെയകയറ്റി 
ഉണര്‍ത്തുന്നു ഉദയോന്റെ കിരണങ്ങളാല്‍

സ്നേഹം പൂത്തുലഞ്ഞു 
മുന്തിരി വള്ളികളില്‍ 
മധുര ചഷകമായ് ..........................  

ജീ ആർ കവിയൂർ 
15 .12 .2011 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)