പുതു വര്‍ഷ ഓര്‍മ്മകള്‍ (ഗസൽ )

പുതു വര്‍ഷ ഓര്‍മ്മകള്‍ (ഗസൽ ) അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്‍ ഓര്‍മ്മകള- കതാരില്‍ വന്നു നിറഞ്ഞു പുതു വര്‍ഷപ്പുലരിയിലായി പ്രണയാങ്കുര വല്ലരിയിൽ വിരിയും പുഞ്ചിരിപ്പൂമൊട്ടുമായി നീയെന്നരികില്‍ വന്നു ആനന്ദം പൂത്തു നിറഞ്ഞു അനുരാഗമധുരം പാടി ഒരു തെന്നലെന്നെയുണര്‍ത്തി അറിയാതെ നിന്നോര്‍മ്മകള- കതാരില്‍ വന്നു നിറഞ്ഞു , ഋതുവർണ്ണ വസന്തങ്ങള്‍ കൊഴിഞ്ഞു ഹരിതാഭമാര്‍ന്നു നില്‍ക്കുമെന്നും മരണത്തോളമല്ലാതെ . അകറ്റുവാനാകുകയില്ല നമ്മള്‍ തന്‍ ആത്മബന്ധമെന്നും അനുരാഗ മധുരം പാടി ഒരു തെന്നലെന്നെ ഉണര്‍ത്തി അറിയാതെ നിന്നോര്‍മ്മകള- കതാരില്‍ വന്നു നിറഞ്ഞു . ജീ ആർ കവിയൂർ

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)