എങ്ങിനെ പറയും..... (ഗസൽ )

 എങ്ങിനെ പറയും..... (ഗസൽ )


എങ്ങിനെ പറയും ലോകമേ 

ഉള്ളിലെ വിരഹത്തിൻ നോവ് 

നുരഞ്ഞു പൊന്തിയതൊക്കെ 

അധരത്തിൽ കടിച്ചമർത്തി


വരണ്ടു വറ്റിയ കണ്ണുകളിൽ 

കണ്ണുനീരിൻ  ലവണ ഗന്ധം 

നിന്നെ കുറിച്ചുള്ള വേദനകൾ  

ജന്മാന്തരങ്ങളായീ ഒളിപ്പിക്കുമെങ്ങിനെ 


നീതന്നെ പറയു ആരുമറക്കും 

എൻ ഓർമ്മകളിൽ നിന്നും നിന്നെ 

ഇന്നും സുക്ഷിക്കുന്നു നിന്നോർമ്മകൾ  

എൻ  ഹൃദയത്തിലായ് 


പുഷ്പ്പങ്ങളായിരുന്നെങ്കിൽ  

അലങ്കരിക്കാമായിരുന്നു 

മുറിവേറ്റ മനസ്സുമായെങ്ങിനെ 

നിൻ വാതിലിൻ മുന്നിലെത്തും  


നീ എന്നെ കരയിപ്പിക്കുന്നുവെങ്കിൽ 

എന്റെ കണ്ണുകൾ നിറയട്ടെ  

നിന്റെ കണ്ണുകൾ തന്നെയല്ലേ എന്റെയും  

പിന്നെ ഇങ്ങിനെ അവയെ കരയിപ്പിക്കും 


എങ്ങിനെ പറയും ലോകമേ 

ഉള്ളിലെ വിരഹത്തിൻ നോവ് 

നുരഞ്ഞു പൊന്തിയതൊക്കെ 

അധരത്തിൽ കടിച്ചമർത്തി.....


ജീ ആർ കവിയൂർ 

29 .08 .2020 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)