നോവിൻ ആഴങ്ങളിൽ (ഗസൽ)

 നോവിൻ ആഴങ്ങളിൽ (ഗസൽ)


മാനത്തു തിങ്ങിയ കാർമേഘങ്ങളിതാ 
നിറഞ്ഞു വല്ലോ മനസ്സിലാകവേ
പെയ്തൊഴിയാൻ വെമ്പൽ പൂണ്ടോരു
വിരഹ നോവിതാ അകലുന്നു വല്ലോ

അഴലൊഴിഞ്ഞു ആഴങ്ങളിൽ നിന്നും
അണപൊട്ടിയൊഴുകി സംഗീതം 
സിരകളിൽ ലഹരാനുഭൂതിയായ്
മേഘമല്ലാറിൻ രാഗ ധ്വനി ഉണർന്നു 

ശ്രാവണ നിലാവ് പുഞ്ചിരി തൂകി 
മന മുറ്റത്തു രാമുല്ലകൾ പൂത്തുലഞ്ഞു 
രാപ്പാടികൾ പാടി അറിയിച്ചു 
നിൻ വരവൊരു ആഘോഷമായി സഖിയേ ...!!

ജി ആർ കവിയൂർ 
04.08.2020

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)